ലോകേഷ് ആണിപ്പോൾ ട്രെൻഡ്, തിരുവണ്ണാമലൈ അമ്പലത്തിൽ ദർശനത്തിനെത്തിയ വീഡിയോയും വൈറൽ

കൂലിയുടെ റിലീസിന് മുന്നോടിയായി തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് ലോകേഷ്

dot image

കൂലി റിലീസിന് മുന്നോടിയായി സോഷ്യല്‍ മീഡിയയാകെ നിറഞ്ഞുനില്‍ക്കുകയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന്‍. സിനിമയോട് അനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളും പ്രമോഷൻ പരിപാടികളും എല്ലാം തന്നെ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ കൂലിയുടെ റിലീസിന് മുന്നോടിയായി തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് ലോകേഷ്. ക്ഷേത്രത്തിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പുത്തൻ സിനിമകളുടെ റിലീസിന് മുന്നോടിയായി താരങ്ങളും സംവിധായകരും ക്ഷേത്ര ദർശനം നടത്തിയിരുന്ന വിഡിയോ മുൻപും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. കൂലി വൻ വിജയമായി തീരട്ടെ എന്നാണ് വീഡിയോയുടെ താഴെ ആരാധകരുടെ കമന്റുകൾ. അതെ സാമ്യം സിനിമയുടെ കേരള അഡ്വാൻസ് ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ 10 :30 യോടു കൂടിയാണ് ബുക്കിംഗ് ഓപ്പൺ ആകുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ആയതിനാൽ തന്നെ ബുക്കിംഗ് ആപ്പുകൾ ഹാഗ് ആകും വിധം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Lokesh Kanagaraj visited the Tiruvannamalai temple

dot image
To advertise here,contact us
dot image