
നാടകീയമായ ഒരുപാട് നിമിഷങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് അവസാന ടെസ്റ്റായ ഓവലിന്റെ രണ്ടാം ദിനം. കെ എൽ രാഹുലും അംപയർ ധർമസേനയും തമ്മിലുള്ള വാക്കുതർക്കത്തിനും ഇത് സാക്ഷിയായി. ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടും ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയും തമ്മിൽ കൊമ്പുകോർക്കലിനിടെ രാഹുലും പങ്കാളിയായപ്പോഴാണ് അംപയർ ഇടപെട്ടത്.
ജോ റൂട്ടിനോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ച രാഹുലിനോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ അംപയർ ഒരു ബോളർ നീ ബാറ്റ് ചെയ്യുമ്പോൾ ഇങ്ങനെ പ്രതികരിക്കുനന്ത് ഇഷ്ടമാകുമോ എന്നും ചോദിച്ചു. പിന്നെ ഞങ്ങളും ബാറ്റും ബോളും ചെയ്ത് വീട്ടിൽ പോകണമെന്നാണോ എന്ന് രാഹുൽ മറുചോദ്യം ഉന്നയിച്ചു. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നായി അംപയർ.
ಮಗ ಈ ಕಡೆಯಿಂದ ಹಾಕು ಸ್ವಲ್ಪ #SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings | @KLRahul @prasidh43 pic.twitter.com/i8GfPcDX62
— Sony Sports Network (@SonySportsNetwk) August 1, 2025
അതേ സമയം ഇന്ത്യയുടെ 224 റൺസ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് ലീഡ് മറികടന്നു. നിലവിൽ മഴ മൂലം കളി താത്കാലികമായി നിര്ധറ്റിവെക്കുമ്പോൾ 48 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 242 എന്ന നിലയിലാണ്. നേരത്തെ കൂറ്റൻ ലീഡിലേക്ക് ഇംഗ്ലണ്ട് കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യൻ പേസർമാർ പിടിച്ചുകെട്ടുകയായിരുന്നു. പ്രസിദ്ധ് കൃഷ്‌ണ നാല് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി.
Content Highlights:IND vs ENG 5th Test: 'Just bat, ball and go home?' - KL Rahul rages at umpire