'ഇന്ത്യയെ പേടിച്ചിട്ടാണോ 600 ലും ഡിക്ലയർ ചെയ്യാതിരുന്നത്'?, സ്റ്റോക്സിനെ കാണുമ്പോൾ ഗിൽ ചോദിക്കണമെന്ന് ഗവാസ്കർ

'ഇംഗ്ലണ്ട് താരങ്ങളും വ്യക്തിഗത നേട്ടങ്ങൾക്ക് കളിക്കുന്നവരാണ്'

dot image

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് അവസാനിച്ച രീതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അഞ്ചാം ദിനം തീരാൻ 15 ഓവറുകൾ കൂടി ഉണ്ടായിരുന്നപ്പോഴാണ് കളി നിർത്താൻ സമനില ഓഫർ ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എത്തുന്നത്. രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറിക്കരികെ നിൽക്കുന്ന സമയം കൂടിയായിരുന്നു അത്.

അതുകൊണ്ട് കണ്ട് തന്നെ കളി നേരത്തെ നിർത്തുന്നത് ഇരുവരും എതിർത്തു. തൊട്ടുപിന്നാലെ ജഡേജയും സുന്ദറും സെഞ്ച്വറി തികയ്ക്കുകയും ഒടുവിൽ ഇന്ത്യ സമനില നേടുകയും ചെയ്തു. എന്നാൽ കളി നിർത്തിയ ശേഷം ജഡേജയ്ക്കും സുന്ദറിനും ഹസ്തദാനം നൽകാൻ സ്റ്റോക്സ് തയ്യാറായില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ.

ഇന്ത്യൻ താരങ്ങൾ അപ്പോൾ ഗ്രൗണ്ടിൽ എടുത്ത തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഗവാസ്കർ ഇംഗ്ലണ്ട് താരങ്ങളായിരുന്നുവെങ്കിൽ ഇത് തന്നെയാകും ചെയ്യുകയെന്നും അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് താരങ്ങളും വ്യക്തിഗത നേട്ടങ്ങൾക്ക് കളിക്കുന്നവരാണ്. അല്ലെങ്കിൽ പിന്നെന്തിനാണ് അവർ ആദ്യ ഇന്നിങ്സിൽ 600 റൺസ് കടന്നിട്ടും ഡിക്ലയർ ചെയ്‌തിരുന്നത്, ഗിൽ ഇനി സ്റ്റോക്സിനെ കാണുമ്പോൾ ഇക്കാര്യം ചോദിക്കുന്നത് നന്നാവുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

നേരത്തെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 600 റൺസിനടുത്തുള്ള ഇന്നിങ്‌സ് സ്കോർ നേടിയപ്പോൾ ഹാരി ബ്രൂക്ക് ഇന്ത്യയെ പേടി ഉള്ളതുകൊണ്ടാണ് വലിയ ലക്ഷ്യം മുന്നോട്ടുവെക്കുന്നത് എന്ന പരിഹാസം ഉയർത്തിയിരുന്നു.

Content Highlights: Gavaskar wants Gill to ask Stokes this qustion

dot image
To advertise here,contact us
dot image