നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്കേറ്റ പന്ത് പുറത്ത്; പകരം തമിഴ്‌നാട് താരം

ഇംഗ്ലണ്ടിനെതിരെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി

dot image

ഇംഗ്ലണ്ടിനെതിരെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ സ്റ്റാർ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കളിക്കില്ല. ഇന്നലെ മാഞ്ചസ്റ്റർ ടെസ്റ്റിലെ അഞ്ചാം ദിനം ക്രച്ചസിൽ വന്ന താരം അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു. പകരക്കാരനായി തമിഴ്‌നാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നാരായൺ ജഗദീശനെ ബിസിസിഐ പ്രഖ്യാപിച്ചു.

നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബാറ്റ് ചെയ്യവെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ക്രിസ് വോക്സിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളിലാണ് പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് പെട്ടെന്ന് മുഴയ്ക്കുകയും ചെയ്തു. താരം റിട്ടയർ ഹാർട്ടാവുകയും ചെയ്തു.

ഇതോടെ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും പരിക്കുകൾ വകവെക്കാതെ വീണ്ടും ആവശ്യ ഘട്ടത്തിൽ താരം കളത്തിലിറങ്ങുകയും അർധ സെഞ്ച്വറി നേടുകയും ചെയ്തു. അതേ സമയം പരമ്പര സമനിലയാക്കാനുള്ള അവസരമെന്ന നിലയിൽ ജൂലായ് 31 മുതൽ ആരംഭിക്കുന്ന ടെസ്റ്റിൽ പന്ത് ഇല്ലാത്തത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകും.

Content Highlights: major setback in the crucial fifth Test;rishab pant out; Tamil Nadu player replaces him

dot image
To advertise here,contact us
dot image