
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽ ബി സി സി ഐ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ടീമിന്റെ ബൗളിങ് കോച്ച് മോർനെ മോർകൽ, സഹ പരിശീലകൻ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കി പുതിയ പരിശീലകരെ കൊണ്ടുവരാൻ നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലീഷ് പര്യടനത്തിൽ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യ കപ്പിനു പിന്നാലെ ഇരുവരെയും മാറ്റി പുതിയ സംഘത്തെ നിയമിക്കും. പരിമിത ഓവർ ക്രിക്കറ്റിലും ടെസ്റ്റിലും മികച്ച പേസ് ബൗളിങ് ലൈനപ്പിനെ സജ്ജമാക്കുന്നതിൽ ഇവരുടെ സംഭാവനയും ചോദ്യം ചെയ്യപെട്ടിരുന്നു.
ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിൽ ഗംഭീറിനൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് മോർകലിനെ അദ്ദേഹം ദേശീയ ടീം സപ്പോർട്ടിങ് സ്റ്റാഫിന്റെ ഭാഗമാക്കിയത്. റയാനും അഭിഷേകെ നായരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിക്ക് പിന്നാലെ അഭിഷേക് നയാർ ഇന്ത്യൻ കോച്ചിങ് സംഘത്തിൽ നിന്നും രാജിവെച്ചിരുന്നു.
അതേസമയം 2024 ജൂലായിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ചുമതലയേൽക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ നിയമനം.
Content Highlights: bcci plan to strong change in coaching staffs