ആദ്യം ഒന്ന് പേടിച്ചു, എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ 'മോണിക്ക' തൂക്കിയതിൽ സൗബിന് സന്തോഷം; സാൻഡി

'നല്ല റീച്ച് സൗബിന്റെ പെർഫോമൻസിന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കേരളത്തിലും എല്ലായിടത്തും ട്രെൻഡിങ് ആയതിൽ സൗബിനും സന്തോഷമുണ്ട്'

dot image

രജനികാന്തിനെ നായകനാക്കി ലേകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൂജ ഹെഗ്‌ഡെ എത്തിയ ഗാനത്തിൽ വൈറലായത് മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിൻ്റെ ഡാൻസാണ്. ഇപ്പോൾ സോഷ്യൽ മീഡിയ റീലുകളിൽ ട്രെൻഡിങ് ആയാ ഈ ഗാനത്തിൽ ഡാൻസ് ചെയ്യാൻ സൗബിന് ആദ്യം പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് കൊറിയോഗ്രാഫർ സാൻഡി മാസ്റ്റർ. എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സൗബിന് മോണിക്ക പാട്ടിന് വേണ്ടി നൃത്തം ചെയ്യാൻ പേടിയായിരുന്നു. കാരണം ആദ്യമായിട്ടാണ് ഇത്രയും വലിയ ആൾക്കൂട്ടത്തോടൊപ്പം നൃത്തം ചെയ്യുന്നത്. മുമ്പ് അദ്ദേഹം സ്വന്തമായി ചെറിയ ബ്രേക്ക് ഡാൻസ് ചെയ്തിരുന്നു. നല്ല റീച്ച് സൗബിന്റെ പെർഫോമൻസിന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഗാനം വൈറലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിലും എല്ലായിടത്തും ട്രെൻഡിങ് ആയതിൽ സൗബിനും സന്തോഷമുണ്ട്,' സാൻഡി പറഞ്ഞു.

അതേസമയം, രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 14 ന് സിനിമ ആഗോളതലത്തിൽ റീലീസ് ചെയ്യും.

Content Highlights: Sandy says Soubin was initially scared to dance to Monica's song

dot image
To advertise here,contact us
dot image