
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നിര്‍ണായകവുമായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓവലില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ടണെ ഉള്‍പ്പെടുത്തി. ഓവലില്‍ നടക്കുന്ന മത്സരത്തിനുള്ള ടീമില്‍ ഇംഗ്ലണ്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ഒരേയൊരു മാറ്റമാണിത്.
മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ സമനില നേടി പരമ്പര നിലനിര്‍ത്തിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ജാമി ഓവര്‍ടണെ ടീമിലേക്ക് തിരികെ വിളിച്ചത്. പരിക്കുമൂലം പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ഓവര്‍ടണ് കളിക്കാന്‍ സാധിച്ചിരുന്നില്ല. 2022ലാണ് ന്യൂസിലാന്‍ഡിനെതിരെയാണ് ഓവര്‍ടണ്‍ ഇംഗ്ലണ്ടിന് വേണ്ടി തന്റെ കരിയറിലെ ഒരേയൊരു ടെസ്റ്റ് കളിച്ചത്.
Jamie Overton has been added to England's squad for the 5th Test. pic.twitter.com/eBCo0DKiuO
— Mufaddal Vohra (@mufaddal_vohra) July 28, 2025
ഓവര്‍ടണ്‍ കൂടി എത്തിയതോടെ ഇംഗ്ലീഷ് ടീമിലെ ഫാസ്റ്റ് ബോളര്‍മാരുടെ എണ്ണം ആറായി. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, ജോഷ് ടങ്, ഗസ് അറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാഴ്‌സ്, ജാമി ഓവര്‍ടണ്‍ എന്നിവരാണ് നിലവില്‍ ഇംഗ്ലീഷ് പടയിലെ ഫാസ്റ്റ് ബോളര്‍മാര്‍.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് പരിക്കുള്ള സാഹചര്യത്തിലാണ് ഓവര്‍ടണെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടീമിന് പുതിയ ബോളര്‍മാരെ ആവശ്യമാണെന്ന് സ്‌റ്റോക്‌സ് വ്യക്തമാക്കിയിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ക്രിസ് വോക്‌സ് പരമ്പരയിലെ നാല് മത്സരങ്ങളിലും പന്തെറിഞ്ഞു കഴിഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചര്‍ ഇന്ത്യയ്‌ക്കെതിരായ അവസാനത്തെ രണ്ട് ടെസ്റ്റിലും കളിച്ചു.
Content Highlights: ENG vs IND: Jamie Overton included in England team for last Test