വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു

അടുത്ത ആഴ്ചയോടുകൂടി ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും

dot image

വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ തലസ്ഥാനത്തെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും ക്ലാസുകള്‍ പുനഃരാരംഭിച്ചു. കൂടുകള്‍ സ്‌കൂളുകളില്‍ ഉടന്‍ അധ്യയനം പുനരാരംഭിക്കും. രണ്ട് മാസം നീണ്ട വേനല്‍ അവധിക്ക് ശേഷമാണ് കൂട്ടികള്‍ വീണ്ടും അക്ഷര മുറ്റത്തേക്ക് എത്തുന്നത്.

അടുത്ത ആഴ്ചയോടുകൂടി ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും. കുറ്റമറ്റ വിദ്യാഭ്യാസവും നൂതന സംവിധാനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനായി വലിയ മുന്നൊരുക്കമാണ് സ്‌കൂളുകള്‍ നടത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് മാസത്തെ അവധിക്കാലം ആഘോഷിക്കാന്‍ പോയ അധ്യാപകരും വിദ്യാര്‍ഥികളും തിരിച്ചെത്തിത്തുടങ്ങി.

ഉഷ്ണകാല അവധിയോടൊപ്പം ബലി പെരുന്നാളും ഒരുമിച്ച് വന്നതിനാല്‍ ഇത്തവണ കൂടുതല്‍ കുടുംബങ്ങളാണ് സ്വന്തം നാട്ടിലേക്ക് യാത്രയായത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് എത്തിച്ചേരണമെന്ന് വിവിധ സ്‌കൂളുകള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ബാക്ക് ടു സ്‌കൂള്‍ ഓഫറുകളുമായി വാണിജ്യ സ്ഥാപനങ്ങളും രംഗത്തുണ്ട്.

Content Highlights: Indian schools in Oman reopen after summer vacation

dot image
To advertise here,contact us
dot image