സ്റ്റോക്സിനൊപ്പം നാണം കെട്ട് ബ്രൂക്കും; സെഞ്ച്വറി തികച്ചതിന് പിന്നാലെയുള്ള ഹാൻഡ് ഷേക്കും അവഗണിച്ചു

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്ററിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മണിക്കൂർ അത്യന്തം നാടകീയമായിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്ററിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മണിക്കൂർ അത്യന്തം നാടകീയമായിരുന്നു. ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല.

ബെൻ സ്റ്റോക്സിനെ കൂടാതെ കൈ കൈകൊടുക്കല്‍ വിവാദത്തില്‍ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി നാണം കെട്ടു. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കിനെയാണ് ഇന്ത്യൻ താരങ്ങള്‍ അപമാനിച്ചത്. ജഡേജയ്ക്ക് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും സെഞ്ച്വറി നേടിയപ്പോഴാണ് ബ്രൂക്ക് അഭിനന്ദനം അറിയിക്കാൻ കൈ നൽകിയത്. എന്നാൽ ജഡേജയും സുന്ദറും ആ ഹാൻഡ് ഷേക്ക് കണ്ട ഭാവം പോലും കാണിച്ചില്ല. അതിന്റെ നീരസം ബ്രൂക്കിന്റെ മുഖത്തുമുണ്ടായിരുന്നു.

ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്സ് ജഡേജക്ക് കൈ കൊടുത്തതുമില്ല. ഇതാണ് വിവാദമായത്.

Content Highlights: Brooke also got embarrassed with Stokes; ignored the handshake after completing a century

dot image
To advertise here,contact us
dot image