ഈ നേട്ടം നേടുന്ന മൂന്നാമത്തെ മാത്രം ഓൾ റൗണ്ടർ!; മാഞ്ചസ്റ്ററിൽ ചരിത്രം കുറിച്ച് സ്റ്റോക്സ്

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷുകാരനും സ്റ്റോക്സ് ആണ്.

dot image

ടെസ്റ്റ് ചരിത്രത്തിൽ 7,000 റൺസും 200 വിക്കറ്റും നേടുന്ന മൂന്നാമത്തെ കളിക്കാരനായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലിസ് എന്നിവർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷുകാരനും സ്റ്റോക്സ് ആണ്.

ടെസ്റ്റ് ക്രിക്കറ്റിൽ 7000+ റൺസും 200 വിക്കറ്റും നേടിയ കളിക്കാരിൽ ആദ്യ താരം ജാക്വസ് കാലിസ് ആണ്. 13289 റൺസും 292 വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം നേടിയിരുന്നത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് 8032 റൺസും 235 വിക്കറ്റും നേടി. ബെൻ സ്റ്റോക്സ് 7000 റൺ സും 229 വിക്കറ്റുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

അന്താരഷ്ട്ര ക്രിക്കറ്റിൽ 272 മത്സരങ്ങളിൽ നിന്ന് 35.88 ശരാശരിയിൽ 11,048 റൺസ് നേടിയ സ്റ്റോക്സ്, 19 സെഞ്ച്വറികളും 60 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഇത്രെയും മത്സരങ്ങളിൽ നിന്ന് 324 വിക്കറ്റുകളും നേടി.

മാഞ്ചസ്റ്റർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആദ്യം ബോൾ കൊണ്ട് അഞ്ചുവിക്കറ്റ് പ്രകടനവും ബാറ്റ് കൊണ്ട് സെഞ്ച്വറിയും നേടിയിരുന്നു. ഈ പരമ്പരയിൽ 16 വിക്കറ്റുമായി താരമാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ.

Content Highlights: Stokes becomes only the third all-rounder to achieve this feat!; Creates history in Manchester

dot image
To advertise here,contact us
dot image