ഏഴ് വർഷം കാത്തുസൂക്ഷിച്ചു; ഒടുവിൽ ഇംഗ്ലണ്ടിന് മുന്നിൽ ബുംമ്രയുടെ ആ അപൂർവ്വ റെക്കോർഡും നിലംപൊത്തി

ഇംഗ്ലണ്ട് ബാറ്റർമാർ സംഹാര താണ്ഡവമാടിയപ്പോൾ തകർന്നത് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയുടെ അപൂർവ്വ റെക്കോർഡ്.

dot image

മാഞ്ചസ്റ്ററിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റർമാർ സംഹാര താണ്ഡവമാടിയപ്പോൾ തകർന്നത് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയുടെ അപൂർവ്വ റെക്കോർഡ്. താരം 33 ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയെങ്കിലും 112 റൺസ് വിട്ടുകൊടുത്തു. ഇത് ആദ്യമായാണ് ബുംമ്ര ഒരു ടെസ്റ്റ് ഇന്നിങ്സിൽ മത്സരത്തിൽ 100 റൺസിലധികം വിട്ടുകൊടുക്കുന്നത്.

2018ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ജസ്പ്രീത് ബുംമ്ര ഏഴ് വര്‍ഷത്തെ കരിയറില്‍ ഒരിക്കല്‍ പോലും ഒരു ഇന്നിങ്സിൽ100 റണ്‍സിലേറെ ബുംമ്ര വഴങ്ങിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ 28.4 ഓവറില്‍ 99 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തതായിരുന്നു ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്നിങ്‌സ്.

അതേ സമയം ബുംമ്രയുടെ സമകാലീനരായ പേസര്‍മാരില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് നാല് തവണ ഒരു ഇന്നിങ്സിൽ 100 റണ്‍സിലേറെ വഴങ്ങിയപ്പോള്‍ ഹേസല്‍വുഡ് അഞ്ച് തവണയും കാഗിസോ റബാഡ 10 തവണയും മിച്ചല്‍ സ്റ്റാര്‍ക്ക് 14 തവണയും ഒരു ഇന്നിങ്സിൽ 100ലേറെ റണ്‍സ് വഴങ്ങിയിട്ടുണ്ട്.

Content Highlights:

dot image
To advertise here,contact us
dot image