മാഞ്ചസ്റ്റർ ടെസ്റ്റ്; ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം

dot image

മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് നേടിയിട്ടുണ്ട്. 37 റൺസുമായി സാക് ക്രൗളിയും 44 റൺസുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 358 റൺസിൽ ഓൾ ഔട്ടായിരുന്നു. അഞ്ചുവിക്കറ്റ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് സന്ദർശകരെ എറിഞ്ഞിട്ടത്. 54 റൺസ് നേടിയ റിഷഭ് പന്തും 41 റൺസ് നേടിയ ശാർദൂൽ താക്കൂറും മാത്രമാണ് ഇന്ന് പിടിച്ചുനിന്നത്.
ഇന്നലെ യശ്വസി ജയ്‌സ്വാളും സായ് സുദർശനും അർധ സെഞ്ച്വറി നേടിയിരുന്നു.

Content Highlights: Manchester Test; England make a good start in the first innings against India

dot image
To advertise here,contact us
dot image