ദി റിയല്‍ ABD റീലോഡഡ്! സ്റ്റണ്ണിങ് ക്യാച്ചുമായി ഇന്ത്യയെ തകർത്ത് ഡിവില്ലിയേഴ്‌സ്, വീഡിയോ

പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും കാഴ്ചവെച്ചത്

dot image

വേള്‍ഡ് ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയോട് വമ്പന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 88 റണ്‍സിന്റെ തോല്‍വിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 30 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് ദക്ഷണാഫ്രിക്ക ചാംപ്യന്‍സ് കൂറ്റന്‍ 209 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തിയത്.

ബാറ്റിങ് വെടിക്കെട്ട് കൂടാതെ ഫീൽഡിങ്ങിലും ഡി വില്ലിയേഴ്സ് അസാധ്യ പ്രകടനവുമായി ആരാധകരെയും സഹതാരങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ സ്റ്റണ്ണർ ക്യാച്ചുമായാണ് അദ്ദേ​ഹം ഞെട്ടിച്ചിരിക്കുന്നത്. സ്പിന്നർ ഇമ്രാൻ താഹിറിന്റെ ഫുൾ ഡെലിവറിയിൽ യൂസഫ് പത്താൻ ലോങ് ഓണിലേക്ക് ഒരു വലിയ ഹിറ്റ് അടിച്ചു.

ലോങ് ഓണിലായിരുന്ന ഡിവില്ലിയേഴ്‌സിന് ഗ്രൗണ്ട് കവർ ചെയ്ത് സ്ലൈഡ് ചെയ്യേണ്ടിവന്നു. സ്ലൈഡ് ചെയ്തെങ്കിലും അദ്ദേഹം പന്ത് പിടിച്ചു. എന്നാൽ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ എബി ഡി പന്ത് ബൗണ്ടറി കുഷ്യനുകളിൽ തൊടുന്നതിന് തൊട്ടുമുമ്പ് തൊട്ടടുത്തുള്ള ഫീൽഡറായ സാരെൽ എർവീക്ക് എറിയുകയും അദ്ദേഹം ഒരു ഫുൾ-സ്ട്രെച്ച് ഡൈവിലൂടെ ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തു.

അസാധ്യ ക്യാച്ച് വേദിയിലുണ്ടായിരുന്ന എല്ലാവരെയും അമ്പരപ്പിച്ചു. സ്റ്റണ്ണർ ക്യാച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ താരത്തെ പ്രശംസിച്ച് രം​​ഗത്തെത്തുകയാണ്. പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും കാഴ്ചവെക്കുന്നത്. 41-ാം വയസ്സിലും എബിഡിയുടെ മികവിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. വിരമിച്ചതിനുശേഷവും ഇത്രയും ഫിറ്റ്നസ് നിലനിർത്തുക എന്നത് അതിശയകരമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Content Highlights: WCL 2025: AB de Villiers takes the Catch of the Year 2025 to break Indian hearts

dot image
To advertise here,contact us
dot image