
ഇംഗ്ലണ്ടിനെതിരെ ലോഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ചില മത്സരങ്ങൾ ഓർമയിൽ തങ്ങിനിൽക്കുന്നത് മത്സരഫലംകൊണ്ട് മാത്രമല്ലെന്നും അത് നൽകിയ അനുഭവങ്ങൾകൊണ്ടുമാണെന്നും സിറാജ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു സിറാജിന്റെ വാക്കുകൾ. ലോഡ്സ് ടെസ്റ്റിലെ പുറത്താകൽ ഉൾപ്പെടുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് സിറാജിന്റെ പോസ്റ്റ്.
Some matches stay with you, not for the outcome, but for what they teach. 🙏🏻 🇮🇳 pic.twitter.com/dPObhgQ0XZ
— Mohammed Siraj (@mdsirajofficial) July 15, 2025
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 22 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന് തോൽവിയെ മുന്നിൽ കണ്ടിട്ടും ഇന്ത്യ ധീരമായി പോരാടി.
രവീന്ദ്ര ജഡേജ 181 പന്തിൽ പുറത്താകാതെ 61 റൺസ്, ജസ്പ്രീത് ബുംമ്ര 54 പന്തിൽ അഞ്ച് റൺസ്, മുഹമ്മദ് സിറാജ് 30 പന്തിൽ നാല് റൺസ് എന്നിവർ അവസാന വിക്കറ്റുകളിൽ വിജയത്തിനായി പൊരുതി നോക്കി. എന്നാൽ ഇന്ത്യൻ താരങ്ങളുടെ പോരാട്ടം വിജയത്തിലേക്കെത്തിയില്ല. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170.
Content Highlights: Mohammed Siraj's First Reaction After Lord's Heartbreak