വൈഭവ് സൂര്യവംശിക്ക് അർധ സെഞ്ച്വറി; ഇം​ഗ്ലണ്ട് യുവനിരയ്ക്കെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്

ടി20 ശൈലിയിൽ കളിച്ച വൈഭവിന്റെ ഇന്നിങ്സിൽ ഒമ്പത് ഫോറും ഒരു സിക്സറും ഉണ്ടായിരുന്നു

dot image

ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ അണ്ടർ 19 മികച്ച ലീഡിലേക്ക്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ അണ്ടർ 19 ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ഇപ്പോൾ 229 റൺസിന്റെ ലീഡുണ്ട്. അർധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ പ്രകടനം ഇന്ത്യയുടെ സ്കോറിങ്ങിൽ നിർണായകമായി. സ്കോർ ഇന്ത്യ അണ്ടർ 19 ടീം ആദ്യ ഇന്നിങ്സിൽ 540, ഇം​ഗ്ലണ്ട് അണ്ടർ 19 ടീം ഒന്നാം ഇന്നിങ്സിൽ 439. ഇന്ത്യ‍ അണ്ടർ 19 ടീം രണ്ടാം ഇന്നിങ്സിൽ മൂന്നിന് 128.

നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട് യുവനിര മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യ ഇന്നിങ്സിൽ 439 റൺസെന്ന സ്കോറിലെത്താൻ ഇം​ഗ്ലണ്ട് യുവനിരയ്ക്ക് സാധിച്ചു. 93 റൺസെടുത്ത റോക്കി ഫ്ലിന്റോഫ്, 84 റൺസെടുത്ത ക്യാപ്റ്റൻ ഹംസ ഷെയ്ക്ക്, 59 റൺസെടുത്ത എകാൻഷ് സിങ്, 50 റൺസെടുത്ത റാഫീ അൽബെർട്ട് എന്നിവരുടെ പ്രകടനമാണ് ഇം​ഗ്ലണ്ടിന് ​ഗുണം ചെയ്തത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ ഓപണർ വൈഭവ് സൂര്യവംശി 56 റൺസെടുത്തു. ടി20 ശൈലിയിൽ കളിച്ച വൈഭവിന്റെ ഇന്നിങ്സിൽ ഒമ്പത് ഫോറും ഒരു സിക്സറും ഉണ്ടായിരുന്നു. വിഹാൻ മൽഹോത്ര പുറത്താകാതെ 34 റൺസെടുത്ത് ക്രീസിലുണ്ട്. 32 റൺസെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ വിക്കറ്റും ഇന്ത്യൻ യുവനിരയ്ക്ക് നഷ്ടമായി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 540 റൺസ് നേടിയിരുന്നു. ആയൂഷ് മാത്ര 102 റൺസെടുത്ത് ഇന്ത്യൻ നിരയുടെ ടോപ് സ്കോററായി. അഭി​ഗ്യാൻ കുണ്ടു 90 റൺസും രാഹുൽ കുമാർ 85 റൺസും ആർ എസ് അംബരീഷ് 85 റൺസും വിഹാൻ മൽഹോത്ര 67 റൺസും സംഭാവന ചെയ്തു.

Content Highlights: Vaibhav Suryavanshi scores fifty as India Under-19 lead of 229

dot image
To advertise here,contact us
dot image