
കാറപകടത്തില്‍ മരിച്ച ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു സിറാജ് ജോട്ടയ്ക്ക് ആദരമര്‍പ്പിച്ചത്.
Mohammed Siraj pays tribute to Diogo Jota ❤️
— Premier League India (@PLforIndia) July 11, 2025
@LFC | @StarSportsIndia pic.twitter.com/1XemOahFKj
ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 107-ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കിയ ശേഷം ആകാശത്തേക്ക് നോക്കിയ സിറാജ് കൈകൊണ്ട് ജോട്ടയുടെ ജേഴ്‌സി നമ്പറായ '20' എന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഈ ചിത്രം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ജൂലായ് മൂന്നിന് നടന്ന കാർ അപകടത്തിലാണ് ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട മരണപ്പെട്ടത്. 28-ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന ജോട്ടയുടെ സഹോദരനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും (26) അപകടത്തിൽ മരണപ്പെട്ടിരുന്നു.
Content Highlights: Mohammed Siraj Pays Emotional Tribute To Liverpool's Diogo Jota