കേരള ക്രിക്കറ്റ് ലീഗ്: ജലജ് സക്സേന ആലപ്പി റിപ്പിൾസിൽ, വിഷ്ണു വിനോദിനെ സ്വന്തമാക്കി കൊല്ലം സെയ്ലേഴ്സ്

കേരള ക്രിക്കറ്റിന്റെ താരലേലം പുരോ​ഗമിക്കുമ്പോൾ ഇന്ത്യൻ താരം സഞ്ജു സാംസൺ ആണ് ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയത്

dot image

കേരള ക്രിക്കറ്റിന്റെ ഭാ​ഗമായ അതിഥി താരം ജലജ് സക്സേനയെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. 12.40 ലക്ഷം രൂപയ്ക്കാണ് ജലജിനെ ആലപ്പി സ്വന്തമാക്കിയത്. ഇതാദ്യമായാണ് താരം കേരള ക്രിക്കറ്റ് ലീ​ഗ് കളിക്കാനൊരുങ്ങുന്നത്. 2005ൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായാണ് ജലജ് അരങ്ങേറ്റം കുറിച്ചത്. കേരളത്തിനെതിരെയായിരുന്നു അരങ്ങേറ്റം. എന്നാൽ 2016ൽ ജലജ് കേരള ക്രിക്കറ്റിലേക്ക് മാറുകയായിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനായും ലേലത്തിൽ ശക്തമായ വിളികൾ ഉയർന്നു. മൂന്ന് ലക്ഷം രൂപയായിരുന്നു വിഷ്ണുവിന്റെ അടിസ്ഥാന വില. 12.80 ലക്ഷം രൂപയ്ക്ക് വിഷ്ണുവിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസ് താരമായിരുന്നു വിഷ്ണു.

കേരള ക്രിക്കറ്റിന്റെ താരലേലം പുരോ​ഗമിക്കുമ്പോൾ ഇന്ത്യൻ താരം സഞ്ജു സാംസൺ ആണ് ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയത്. 26 ലക്ഷത്തി 80,000 രൂപയ്ക്ക് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് സ്വന്തമാക്കി. തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രം​ഗത്തുണ്ടായിരുന്നു. ഇതിൽ തൃശ്ശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി ശക്തമായ മത്സരം നടന്നു. ഒടുവിൽ ഇന്ത്യൻ സൂപ്പർതാരത്തെ വിട്ടുകൊടുക്കാതെ കൊച്ചി സ്വന്തമാക്കുകയായിരുന്നു.

കേരള ക്രിക്കറ്റ് ലീ​ഗ് സീസൺ 2 ലേല ടേബിളിലെ ആദ്യ താരം ബേസിൽ തമ്പിയായിരുന്നു. 8.40 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയത്. പിന്നാലെ ഷോൺ റോജർ 4.40 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസ് സ്വന്തമാക്കി. സ്പിന്നർ അഖിൽ എം എസിന് വേണ്ടിയും ലേലത്തിൽ വലിയ വിളികൾ ഉയർന്നു. 8.40 കോടി രൂപയ്ക്ക് അഖിലിനെ ഏരിയൽസ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കി.

Content Highlights: Jalaj Saxena sold to Alleppey Ripples, Vishnu Vinod will play for Kollam Sailors

dot image
To advertise here,contact us
dot image