
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ക്രിക്കറ്റ് ആരാധകന്റെ പോസ്റ്റർ. ക്രിക്കറ്റിലെ ഒരു മോശം ദിവസം ജോലി സ്ഥലത്തെ നല്ല ദിവസത്തേക്കാൾ മികച്ചതാണെന്നായിരുന്നു ആരാധകന്റെ പോസ്റ്ററിലെ വാക്കുകൾ. സ്റ്റാർ സ്പോർട്സ് ചിത്രം പങ്കുവെച്ചതോടെ നിമിഷങ്ങൾക്കം ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.
Effort ✅
— Star Sports (@StarSportsIndia) June 25, 2025
Intensity ✅
Pride ✅
Talk to us, #TeamIndia fans - how are we feeling? 💬
Watch 1st Test highlights 👉 https://t.co/bC64BP3Hig#ENGvIND 👉🏻 2nd TEST | WED, 2nd JULY, 2.30 PM on JioHotstar pic.twitter.com/p8WP83Unnq
ഇംഗ്ലണ്ടിലെ ലീഡ്സിലെ ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നടന്നത്. മത്സരം കാണാൻ നിറഞ്ഞ് കവിഞ്ഞ് ആരാധകരും ഉണ്ടായിരുന്നു. അഞ്ചാം ദിവസം അവസാന സെഷൻ വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ വിജയം നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.
Content Highlights: Viral post by Cricket fan during IndvsEng test match