
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ റിഷഭ് പന്തിന് രണ്ടാം സെഞ്ച്വറി. 130ാം പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 13 ഫോറും രണ്ട് സിക്‌സറുമടിച്ച പന്ത്, ഷുഐബ് ബാഷിറിന്‍റെ പന്തിൽ സിംഗിളെടുത്താണ് സെഞ്ച്വറി പൂർത്തിയാക്കിയത്. ആദ്യ ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ താരത്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്.
സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്റർ ആൻഡി ഫ്‌ളവറിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്. സാക്ഷാൽ എംഎസ് ധോണിക്കോ ആദം ഗിൽക്രിസ്റ്റിനോ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. നാലാം വിക്കറ്റിൽ കെ എല്‍ രാഹുലും പന്തും 160 റൺസിന് മുകളിൽ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം കെ.എൽ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. ഓപണറായി ഇറങ്ങിയ രാഹുൽ 202 പന്തിലാണ് സെഞ്ച്വറിയടിച്ചത്. 14 ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റിൽ നിന്ന് ഇതുവരെ പിറന്നത്. മത്സരം നാലാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യയുടെ ലീഡ് 260 റൺസ് കടന്നിട്ടുണ്ട്.
Content Highlights- Rishab Pant scored second century in first test against england