
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍. ഓപണറായി ഇറങ്ങിയ രാഹുല്‍ 202 പന്തിലാണ് സെഞ്ച്വറി സെഞ്ച്വറിയടിച്ചത്. 13 ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. റിഷഭ് പന്തും സെഞ്ച്വറിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
💯 𝙛𝙤𝙧 𝙆𝙇 𝙍𝙖𝙝𝙪𝙡! 👏 👏
— BCCI (@BCCI) June 23, 2025
His 9⃣th TON in Test cricket 🙌 🙌
What a wonderful knock this has been! 👌 👌
Updates ▶️ https://t.co/CuzAEnBkyu#TeamIndia | #ENGvIND | @klrahul pic.twitter.com/XBr9RiheBR
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിനം തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി.
ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറ് റണ്‍സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു.
Content Highlights: India vs England: KL Rahul Completes Sensational Ton, Rishabh Pant Nears His Own Century