ലാബുഷെയ്ന് പകരം സാം കോൺസ്റ്റാസ്; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ലാബുഷെയ്ന് പകരക്കാരനായി 19 കാരൻ സാം കോണ്‍സ്റ്റാസ് ടീമിലെത്തി.

dot image

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരമായ മാര്‍നസ് ലാബുഷെയ്ന്‍ പുറത്തായതാണ് പ്രധാന മാറ്റം. ലാബുഷെയ്ന് പകരക്കാരനായി 19 കാരൻ സാം കോണ്‍സ്റ്റാസ് ടീമിലെത്തി. ഇന്ത്യക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലായിരുന്നു കോണ്‍സ്റ്റാസ് ഓസീസ് ടീമിനായി അരങ്ങേറിയിരുന്നത്. പരമ്പരയിൽ സെഞ്ച്വറി നേടാനും കഴിഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടില്ലാത്ത ലാബുഷെയ്ന്‍ 2023ലാണ് അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയത്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന ലാബുഷെയ്നിനെ ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഉസ്മാന്‍ ഖവാജക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചെങ്കിലും തിളങ്ങിയിരുന്നില്ല.

പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസിനെയും ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തു. അതേസമയം മോശം ഫോമിലാണെങ്കിലും സീനിയര്‍ താരം ഉസ്മാന്‍ ഖവാജ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തിയ ജോഷ് ഹേസല്‍വുഡും ടീമിലുണ്ട്.

പാറ്റ് കമിന്‍സ് നായകനാകുന്ന ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഷോണ്‍ ആബട്ടും ഹേസല്‍വുഡും സ്കോട് ബോളണ്ടുമാണ് പേസര്‍മാര്‍. നഥാന്‍ ലിയോണും മാത്യു കുലെമാനുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ നിരാശപ്പെടുത്തിയ കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്‌ട്രേലിയ ടെസ്റ്റ് ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, ട്രാവിസ് ഹെഡ്, അലക്സ് കാരി, ബ്യൂ വെബ്‌സ്റ്റർ, മിച്ചൽ സ്റ്റാർക്ക്, ഷോൺ അബോട്ട്, സ്കോട്ട് ബോളണ്ട്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ, മാറ്റ് കുനെമാൻ.

Content Highlights: Australia announce major changes to 1st Test squad for West Indies serie

dot image
To advertise here,contact us
dot image