
പത്തനംതിട്ട: പത്തനംതിട്ടയില്‍ തടി കയറ്റുന്നതിനിടെ ലോറിയില്‍ നിന്നും നിലത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പമ്പാവേലി സ്വദേശിയായ രവീന്ദ്രനാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് സംഭവം.
ജോലിയുടെ ഭാഗമായി തടി കയറ്റുന്നതിനിടെ രവീന്ദ്രന്‍ ലോറിപ്പുറത്ത് നിന്നും താഴേക്ക് വീഴുകയായിരുന്നു. പമ്പാവാലി അഴുത മുന്നിയില്‍ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
content highlights: Worker dies after falling from lorry while loading timber