

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. അതിന് മുമ്പ് സെലക്ഷൻ വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ് പേസർ മുകേഷ് കുമാര്‍. ഇംഗ്ലണ്ട് ടീമിലേക്കുള്ള ടീമിൽ പരിഗണിക്കാതിരുന്നതിന് പിന്നാലെ പോസ്റ്റുമായി താരം രംഗത്തെത്തി.
കര്‍മഫലം അനുഭവിക്കാതെ പോകില്ല, കുറച്ചു സമയം എടുക്കുമായിരിക്കും, പക്ഷെ അത് ഒരിക്കലും കിട്ടാതിരിക്കില്ല, ആ തിരിച്ചടിക്കായി കാത്തിരുന്നോളൂ എന്നായിരുന്നു മുകേഷ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ കുറിപ്പ്.
സംഭവം ഏതായാലും പെട്ടെന്ന് വിവാദമായി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിന്‍റെ നിരാശയാണ് താരം പോസ്റ്റിലൂടെ വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കായി മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയ താരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കിയിരുന്നു.
ശേഷം ഇന്ത്യ എ ടീമും ഇന്ത്യൻ സീനിയര്‍ ടീമുമായി നടന്ന പരിശീലന മത്സരത്തിലും മുകേഷിനെ കളിപ്പിച്ചിരുന്നില്ല. പേസര്‍മാരില്‍ ചിലര്‍ക്ക് ഫിറ്റ്നസ് പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി എ ടീമില്‍ കളിച്ച ഒരു പേസറെ കൂടി ഇംഗ്ലണ്ടില്‍ അധികമായി നിലനിര്‍ത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചപ്പോഴും താരത്തിന് നറുക്ക് വീണില്ല. പകരം ഹര്‍ഷിത് റാണയെയാണ് തിരഞ്ഞെടുത്തത്.
Content Highlights: mukesh kumar instagram story Controversy on indian team selection