കൗണ്ടി ക്രിക്കറ്റ് കളിക്കാൻ തിലക് വർമ; ഹാംപ്ഷെയര്‍ ക്രിക്കറ്റ് ക്ലബുമായി കരാറിൽ

തിലക് ഹാംപ്ഷെയറിനൊപ്പം കളിക്കുന്നതിൽ ക്ലബ് ഡയറക്ടർ ​ഗിൽസ് വൈറ്റ് സന്തോഷം പ്രകടിപ്പിച്ചു.

dot image

ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ യുവതാരം തിലക് വർമ. ഇം​ഗ്ലീഷ് കൗണ്ടി ചാംപ്യൻഷിപ്പിൽ അടുത്ത നാല് മത്സരങ്ങളിലാണ് തിലക് കളിക്കുക. ഹാംപ്ഷെയർ ക്രിക്കറ്റ് ക്ലബിനുവേണ്ടിയാണ് താരം കരാറിലെത്തിയത്. നേരത്തെ യോർക്ക്ഷെയർ ക്രിക്കറ്റ് ക്ലബുമായി ഇന്ത്യയുടെ മറ്റൊരു യുവതാരം റുതുരാജ് ഗെയ്ക്ക്‌വാദും കൗണ്ടി കളിക്കാൻ കരാറിലെത്തിയിരുന്നു.

തിലക് ഹാംപ്ഷെയറിനൊപ്പം കളിക്കുന്നതിൽ ക്ലബ് ഡയറക്ടർ ​ഗിൽസ് വൈറ്റ് സന്തോഷം പ്രകടിപ്പിച്ചു. 'തിലക് പ്രതിഭയുള്ള ക്രിക്കറ്റ് താരമാണ്. അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും തിലക് വലിയ തരം​ഗം സൃഷ്ടിച്ചുകഴിഞ്ഞു. ഹാംപ്ഷെയർ ക്രിക്കറ്റിനായി തിലകിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ്,' ​ഗിൽസ് വൈറ്റ് പറഞ്ഞു.

അന്താരാഷ്ട്ര കരിയറിൽ 25 ട്വന്റി മത്സരങ്ങൾ കളിച്ച തിലക് ഇതിനോടകം 749 റൺസ് അടിച്ചുകഴിഞ്ഞു. 49.93 ബാറ്റിങ് ശരാശരിയിൽ 155 സ്ട്രൈക് റേറ്റിലാണ് തിലകിന്റെ പ്രകടനം. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും 22കാരനായ തിലക് നേടിക്കഴിഞ്ഞു. ഐപിഎല്ലിൽ 54 മത്സരങ്ങളിൽ നിന്ന് 1,500 റൺസാണ് ഈ മുംബൈ ഇന്ത്യൻസ് താരത്തിന്റെ സമ്പാദ്യം.

Content Highlights: India batter Varma signs four-game Hampshire deal

dot image
To advertise here,contact us
dot image