ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ഇം​ഗ്ലണ്ട് ക്രിക്കറ്റ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു

മറ്റെന്നാളാണ് ഇന്ത്യ - ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്

dot image

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. സമൂഹമാധ്യമങ്ങളിൽ ഇന്ത്യയെ നേരിടാൻ തയ്യാർ എന്ന തലക്കെട്ടോടെയാണ് ആദ്യ ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിലെ താരങ്ങളുടെ പേര് പുറത്തുവിട്ടത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ നാല് പേസർമാരും ഒരു സ്പിന്നർമാരുമാണുള്ളത്. ഓപണർമാരായി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റുമാണ് എത്തുക. ജാമി സ്മിത്താണ് വിക്കറ്റ് കീപ്പർ.

മറ്റെന്നാളാണ് ഇന്ത്യ - ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി ഇതോടെ തുടക്കമാകും. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതിനാൽ തന്നെ യുവതാരം ശുഭ്മൻ ​ഗിൽ നയിക്കുന്ന ടീമിന് പരമ്പര കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.

Content Highlights: England Cricket Team announced playing XI for first test

dot image
To advertise here,contact us
dot image