
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്‌സില്‍ നടക്കാനിരിക്കെയാണ് ഗംഭീര്‍ തിരിച്ചെത്തിയത്. കുടുംബപരമായ അടിയന്തര സാഹചര്യങ്ങളെ തുടര്‍ന്ന് ജൂണ്‍ 13നാണ് ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.
അമ്മയ്ക്ക് ഹൃദയഘാതമുണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത്. ഗംഭീറിന്‍റെ അമ്മ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. അതേസമയം നിലവില്‍ അവര്‍ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ലെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് ഗംഭീര്‍ വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.
Head Coach Gautam Gambhir has rejoin Team India.🇮🇳 (Ankan Kar). pic.twitter.com/LNBylFLHrO
— Manmohan (@GarhManmohan) June 18, 2025
പിന്നാലെ ഇന്ത്യ എ ടീമുമായുള്ള ബെക്കന്‍ഹാമിലെ സന്നാഹ മത്സരം ഗംഭീറിന് നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ അസിസ്റ്റന്റ് കോച്ചുമാരായ റയാന്‍ ടെന്‍ ഡോഷേറ്റ്, സിതാന്‍ഷു കൊട്ടക് എന്നിവരാണ് പരിശീലനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ബൗളിംഗ് കോച്ച് മോര്‍ണ്‍ മോര്‍ക്കല്‍ ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്ത്യ എ ടീമിന്റെ കോച്ച് ഋഷികേശ് കനിത്കറും എ ടീമിന്റെ സജ്ജീകരണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലുണ്ടായിരുന്ന വിവിഎസ് ലക്ഷ്മണും അവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കി.
ജൂണ്‍ 20ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലീഡ്‌സിലെ ഹെജഡിങ്‌ലിയിലെത്തിയത്. ബെക്കന്‍ഹാമില്‍ പരിശീലനത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും സംഘവും ട്രെയിന്‍ മാര്‍ഗമായിരുന്നു ലീഡ്‌സില്‍ എത്തിയത്.
അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. ഇരുതാരങ്ങളുമില്ലാത്തതിനാല്‍ ഇംഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ (ബാക്ക്അപ്പ് താരം).
Content Highlights: Head Coach Gautam Gambhir rejoins Indian squad ahead of 1st Test