'ഇംഗ്ലീഷ് താരങ്ങൾ നേരിടാൻ ഭയക്കുന്ന ബോളർ ബുംമ്രയല്ല, അത് മറ്റൊരാൾ'; പ്രസ്താവനയുമായി മുൻ ഇംഗ്ലണ്ട് താരം

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും താൻ കളിക്കില്ലെന്ന് ബുംമ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

dot image

ഇന്ത്യക്കെതിരെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുമ്പോൾ ഇംഗ്ലീഷ് ബാറ്റർമാർ ഏറ്റവും ഭയക്കുന്ന ബോളർ ആരായിരിക്കും?, സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയുടെ പേരാകും എല്ലാ ആരാധകരുടെയും മനസ്സിൽ കടന്നുവരിക. എന്നാൽ ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ബൗളര്‍ ജസ്പ്രീത് ബുംമ്രയല്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്.

അത് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണെന്ന് നിക്ക് നൈറ്റ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം പരമ്പരയിലെ എല്ലാ മത്സരങ്ങളിലും താൻ കളിക്കില്ലെന്ന് ബുംമ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജോലിഭാരം കണക്കിലെടുത്ത് അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമാകും താരം കളിക്കുക. കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ 32 വിക്കറ്റുകളുമായി ടൂർണമെന്റിലെ ടോപ് വിക്കറ്റ് ടേക്കറായ താരത്തിന് പക്ഷെ അവസാന മത്സരത്തിൽ പരിക്കുമൂലം പുറത്ത് നിൽക്കേണ്ടി വന്നിരുന്നു.

കുൽദീപ് യാദവ് ടെസ്റ്റിൽ ഇതുവരെ 13 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 24 ഇന്നിങ്‌സുകളിൽ നിന്ന് 54 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇതിൽ നാല്‌ അഞ്ചുവിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.

ജൂൺ 20 ന് ഹെഡിംഗ്ലിയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ഇന്ത്യയുടെ 18 അംഗ ടീമിൽ അഞ്ച് സ്പെഷ്യലിസ്റ്റ് പേസർമാരും, രണ്ട് സീം-ബൗളിങ് ഓൾറൗണ്ടർമാരും, ഒരു ഫ്രണ്ട്‌ലൈൻ സ്പിന്നറും, രണ്ട് സ്പിൻ-ബൗളിങ് ഓൾറൗണ്ടർമാരുമാണ് ഉൾപ്പെടുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്.

Content Highlights: nick knight on india-england test series

dot image
To advertise here,contact us
dot image