നായകനെ വീഴ്ത്തിയാൽ‌ ഇന്ത്യ സമ്മർദ്ദത്തിലാകും; ഇം​ഗ്ലണ്ട് ടീം ലക്ഷ്യമിടുക ​ഗില്ലിനെയെന്ന് മുൻ താരം

ഇംഗ്ലണ്ടില്‍ കാര്യമായ റെക്കോര്‍ഡും ഗില്ലിനില്ലെന്നും നിക് നൈറ്റ് ചൂണ്ടിക്കാട്ടി

dot image

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന് മുന്നറിയിപ്പുമായി മുൻ ഇം​ഗ്ലീഷ് താരം നിക് നൈറ്റ്. പരമ്പരയിൽ ഇം​ഗ്ലണ്ട് ടീം പ്രധാനമായും ലക്ഷ്യമിടുക ക്യാപ്റ്റൻ ​ഗില്ലിനെ വീഴ്ത്താനായിരിക്കുമെന്നാണ് നിക് നൈറ്റ് അഭിപ്രായപ്പെടുന്നത്. നായകന്‍ വീണാൽ ഇന്ത്യൻ ടീം സമ്മർദ്ദത്തിലാകുമെന്നും മുൻ താരം പറയുന്നു. ഇംഗ്ലണ്ടില്‍ കാര്യമായ റെക്കോര്‍ഡും ഗില്ലിനില്ലെന്നും നിക് നൈറ്റ് ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെ സ്വിംഗ് ചെയ്യുന്ന പിച്ചില്‍ ഗില്ലിന്റെ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സിലെ പ്രശ്‌നങ്ങളായിരിക്കും ഇംഗ്ലണ്ട് ബൗളര്‍മാര്‍ മുതലെടുക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഇടം കയ്യന്‍ പേസര്‍മാര്‍ ഗില്ലിനെ ബുദ്ധിമുട്ടിക്കുമെന്നാണ് നിക് നൈറ്റിന്റെ അഭിപ്രായം. അതേസമയം തന്റെ ബാറ്റിംഗിലെ ചെറിയ തെറ്റുകള്‍ തിരുത്താനായാല്‍ ഇംഗ്ലണ്ടില്‍ വിജയിക്കാന്‍ ഗില്ലിന് സാധിക്കും. ഇതിന് വേണ്ടി താരം കഠിനമായി ശ്രമിക്കേണ്ടിവരുമെന്നും നിക് നൈറ്റ് കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിന് വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിനകത്തെ ടെസ്റ്റുകളില്‍ 42.03 ബാറ്റിംഗ് ശരാശരിയുള്ള ഗില്ലിന് ഇന്ത്യയ്ക്ക് പുറത്ത് 27.53 എന്ന മോശം ബാറ്റിംഗ് ശരാശരിയാണുള്ളത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ പര്യടനത്തില്‍ ദയനീയമായ പ്രകടനമായിരുന്നു താരം നടത്തിയത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ.

Content Highlights: 'England will target Shubman Gill, try and knock him over', says Ex-England batter Nick Knight

dot image
To advertise here,contact us
dot image