ഗംഭീർ ആവശ്യപ്പെട്ടു, ഇന്ത്യൻ ടീമിനൊപ്പം ഹർഷിത് റാണ ഇംഗ്ലണ്ടിൽ തുടരും: റിപ്പോർട്ട്

നിലവിൽ ഇന്ത്യ എ ടീമിന്‍റെ ഭാഗമായിരുന്നു ഹർഷിത്

dot image

ഇംഗ്ലണ്ടിനെതിരെ ഈ മാസം 20ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്ന പേസര്‍ ഹര്‍ഷിത് റാണയോട് ഇം​ഗ്ലണ്ടിൽ തുടരാൻ ആവശ്യപ്പെട്ട് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി. ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിന്‍റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഹര്‍ഷിത് റാണ ടീമിനൊപ്പം തുടരുന്നതെന്നാണ് സൂചന. റെവ്സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ഇന്ത്യ എ ടീമിന്‍റെ ഭാഗമായിരുന്നു ഹർഷിത്. ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോ​ഗിക ചതുർദിന ടെസ്റ്റ് മത്സരവും പിന്നാലെ ഇന്ത്യ എ - ഇന്ത്യ സ്ക്വാഡ് മത്സരത്തിന്റെയും ഭാ​ഗമായി ഹർഷിത് കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എ ടീമിന്റെ ഭാ​ഗമായ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ ഹർഷിതിനോട് ഇം​ഗ്ലണ്ടിൽ തുടരാനാണ് സെലക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. ഇരുതാരങ്ങളുമില്ലാത്തതിനാൽ ഇം​ഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Gambhir wanted to stay Harshit along with Indian team

dot image
To advertise here,contact us
dot image