ക്രിക്കറ്റിലെ അടുത്ത 'ഫാബ് ഫോര്‍' തിരഞ്ഞെടുത്ത് കെയ്ന്‍ വില്യംസണ്‍; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാർ

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിക്കുന്നത്

dot image

ക്രിക്കറ്റിലെ അടുത്ത 'ഫാബുലസ് ഫോര്‍' ആരെല്ലാമായിരിക്കുമെന്ന് പ്രവചിച്ച് ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു പതിറ്റാണ്ടോളം അടക്കിഭരിച്ച ഫാബുലസ് ഫോറിലെ എല്ലാ താരങ്ങളും കരിയറിലെ അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഫാബ് ഫോറിനെ തിരഞ്ഞെടുത്ത് വില്യംസണ്‍ രംഗത്തെത്തിയത്.

രണ്ട് ഇന്ത്യന്‍ താരങ്ങളെയാണ് പുതിയ ഫാബുലസ് ഫോറില്‍ കെയ്ന്‍ വില്യംസണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഓപണറായ യശ്വസി ജയ്സ്വാള്‍, ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍, ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ന്യൂസിലാന്‍ഡിന്റെ രചിന്‍ രവീന്ദ്ര എന്നീ താരങ്ങളെയാണ് അടുത്ത ഫാബുലസ് ഫോറായി കെയ്ന്‍ വില്യംസണ്‍ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനെയും ഈ കൂട്ടത്തില്‍ പരിഗണിക്കാവുന്നതാണെന്നും എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ തിളങ്ങുന്നവര്‍ ഇവരാണെന്നും വില്യംസണ്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

അടുത്തിടെ നിലവിലെ ഫാബ് ഫോറിലെ ഏറ്റവും മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഡാരില്‍ കള്ളിനന്‍ പറഞ്ഞിരുന്നു. സ്റ്റീവ് സ്മിത്തിനോടും ജോ റൂട്ടിനോടും കെയ്ന്‍ വില്യംസണോടുമുള്ള എല്ലാ ആദരവും വെച്ചാണ് താനിത് പറയുന്നതെന്നും മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടി എന്നത് മാത്രമല്ല, ക്യാപ്റ്റന്റെ ഉത്തരവാദിത്തവും പ്രതീക്ഷകളുടെ ഭാരവും കണക്കിലെടുത്താണ് താനിത് പറയുന്നതെന്നും കള്ളിനന്‍ പറഞ്ഞിരുന്നു.

Content Highlights: Kane Williamson includes two Indians in his future Fab 4

dot image
To advertise here,contact us
dot image