
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2023 മുതല്‍ 2025 വരെയുളള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ടീം ഓഫ് ദി ടൂര്‍ണമെന്റാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.
മൂന്ന് ഓസ്‌ട്രേലിയ താരങ്ങളോടൊപ്പം ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളില്‍ നിന്ന് രണ്ട് വീതം താരങ്ങളും ടീമിലുണ്ട്. പാകിസ്താനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമാണ് മറ്റ് രണ്ട് കളിക്കാര്‍.
യുവ ഓപണിങ് ബാറ്റര്‍ യശ്വസ്വി ജയ്‌സ്വാള്‍, പേസ് കുന്തമുന ജസ്പ്രീത് ബുംമ്ര എന്നിവരാണ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയാണ് ഓപണിങ്ങില്‍ ജയ്‌സ്വാളിന്റെ പങ്കാളി. മൂന്നാം നമ്പറില്‍ ന്യൂസിലാന്‍ഡ് ഇതിഹാസം കെയ്ന്‍ വില്യംസണും നാലാം നമ്പറില്‍ ഇംഗ്ലണ്ട് ഇതിഹാസം ജോ റൂട്ടും ഇടം നേടി.
ഇംഗ്ലണ്ടിന്റെ യുവ സെന്‍സേഷന്‍ ഹാരി ബ്രൂക്കാണ് അഞ്ചാമന്‍. ശ്രീലങ്കന്‍ യുവതാരം കമിന്ദും മെന്‍ഡിസാണ് ആറാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്കും ടീമില്‍ ഇടമുണ്ട്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ നായകന്‍. ജസ്പ്രീത് ബുംമ്ര, ന്യൂസിലാന്‍ഡ് താരം മാറ്റ് ഹെന്റി, പാകിസ്താന്‍ സ്പിന്നര്‍ നൊമാന്‍ അലി എന്നിവരാണ് ബൗളിങ് പൂര്‍ത്തിയാക്കുന്നത്.
CRICKET AUSTRALIA PICKS WTC 2023-25 BEST 11.
— Johns. (@CricCrazyJohns) June 4, 2025
- Jaiswal & Bumrah are the only Indians. 🇮🇳 pic.twitter.com/etl1fX8uwt
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരു താരം പോലും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇലവനില്‍ ഇടം നേടിയിട്ടില്ല. ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി. ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം നടക്കുക.
Content Higlights: Cricket Australia's Team of the tournament of world test championship cycle