
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. മഴ മൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 29.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 70 റൺസെടുത്ത ഷെർഫ്രെയ്ൻ റൂഥർഫോർഡിന്റെയും എട്ടാം നമ്പറിലെത്തിയ ഗുഡ്കേഷ് മോട്ടിയുടെയും പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അൽസാരി ജോസഫ് 41 റൺസും നേടി. ഇംഗ്ലണ്ടിനായി ആദിൽ റാഷിദ് മൂന്ന് വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനായി എല്ലാ താരങ്ങളും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ജാമി സ്മിത്ത് 64, ബെൻ ഡക്കറ്റ് 58, ജോ റൂട്ട് 44, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് പുറത്താകാതെ 26, ജോസ് ബട്ലർ പുറത്താകാതെ 41 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നിരയിലെ സ്കോറിങ്ങുകൾ. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിൻഡീസ് നേരത്തെ തന്നെ വിജയിച്ചിരുന്നു.
Content Highlights: England beat West Indies and clean swept the series