IPL 2025ൽ കൂടുതൽ സിക്സറുകൾ പറത്തിയവർ; ഒന്നാമതാകാൻ ശ്രേയസിന് വേണ്ടത് രണ്ട് ബി​ഗ് ഹിറ്റുകൾ

മുംബൈ ഇന്ത്യൻസ് ബാറ്റർ സൂര്യകുമാർ യാദവാണ് കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളിൽ മൂന്നാമതുള്ളത്

dot image

ഐപിഎൽ 18-ാം സീസണിൽ കൂടുതൽ സിക്സറുകൾ പറത്തിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാകാൻ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 40 സിക്സറുകൾ നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമൻ. 16 മത്സരങ്ങൾ കളിച്ച ശ്രേയസ് അയ്യർ 39 സിക്സറുകൾ പറത്തി. രണ്ട് ബി​ഗ് ഹിറ്റുകൾ കൂടി പറത്തിയാൽ ഈ സീസണിൽ ഏറ്റവും കൂടതൽ സിക്സർ പറത്തിയ താരമായി ശ്രേയസ് അയ്യരിന് മാറാം.

മുംബൈ ഇന്ത്യൻസ് ബാറ്റർ സൂര്യകുമാർ യാദവാണ് കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളിൽ മൂന്നാമതുള്ളത്. 16 മത്സരങ്ങളിൽ നിന്ന് 38 സിക്സറുകൾ സൂര്യ നേടി. 13 മത്സരങ്ങളിൽ നിന്ന് 37 സിക്സറുകൾ നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മിച്ചൽ മാർഷ് നാലാമതുണ്ട്. 14 മത്സരങ്ങളിൽ 28 തവണ സിക്സർ പറത്തിയ സൺറൈസേഴ്സ് താരം അഭിഷേക് ശർമ അഞ്ചാം സ്ഥാനത്തുമുണ്ട്.

ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഐപിഎല്ലിന്റെ കലാശപ്പോര് നടക്കുക. ഇരുടീമുകൾക്കും ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യം. മൂന്ന് തവണ ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും വിരാട് കോഹ്‍ലി അടങ്ങിയ റോയൽ ചലഞ്ചേഴ്സിന് ഇതുവരെ ഐപിഎൽ കിരീടം നേടാൻ സാധിച്ചിട്ടില്ല. 2014ൽ കളിച്ച ഏക ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സും പരാജയപ്പെട്ടു.

Content Highlights: Shreyas Iyer two hit away from leading six hitter in IPL 2025

dot image
To advertise here,contact us
dot image