
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‍ലിക്കായി ഐപിഎൽ കിരീടം സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് റോയൽ ചലഞ്ചേഴ്സ് ടീം ക്യാപ്റ്റൻ രജത് പാട്ടിദാർ. ഇന്ന് നടക്കുന്ന ഐപിഎൽ കലാശപ്പോരിന് മുമ്പായുള്ള വാർത്താസമ്മേളനത്തിലാണ് കോഹ്‍ലിയുടെ വാക്കുകൾ. വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയും വിരാട് കോഹ്‍ലി ഏറെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നതായി പാട്ടിദാർ ഓർമിപ്പിച്ചു.
'പ്രതീക്ഷകൾ സ്വഭാവികമായും ഉണ്ടാകും. പ്രത്യേകിച്ചും റോയൽ ചലഞ്ചേഴ്സിനെപ്പോലൊരു ടീമിന്റെ നായകനായിരിക്കുമ്പോൾ. എന്നാൽ ഞാൻ എപ്പോഴും എന്റെ പരിമിതികളിൽ നിന്നുകൊണ്ടാണ് ടീമിനെ നയിക്കാറുള്ളത്. ആർസിബി നായകൻ എന്ന നിലയിലുള്ള ഈ യാത്ര വലിയ അനുഭവമായിരുന്നു'. പാട്ടിദാർ കൂട്ടിച്ചേർത്തു.
'ആർസിബിക്ക് ലഭിക്കുന്ന ആരാധക പിന്തുണയെക്കുറിച്ചും പാട്ടിദാർ സംസാരിച്ചു. ആർസിബി എവിടെ കളിച്ചാലും അത് ഞങ്ങളുടെ ഹോംഗ്രൗണ്ടാണെന്ന് തോന്നും. അത്രമേൽ വലിയ ആരാധക പിന്തുണയാണ് ആർസിബിക്ക് ലഭിക്കുന്നത്. എത്രയോ വർഷങ്ങളായി അത് തുടരുന്നു'. പാട്ടിദാർ വ്യക്തമാക്കി.
ഇന്ന് നടക്കുന്ന ഐപിഎൽ കലാശപ്പോരിൽ പഞ്ചാബ് കിങ്സാണ് റോയൽ ചലഞ്ചേഴ്സിന്റെ എതിരാളികൾ. ഇരുടീമുകൾക്കും ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യം. മൂന്ന് തവണ ഐപിഎൽ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും വിരാട് കോഹ്‍ലി അടങ്ങിയ റോയൽ ചലഞ്ചേഴ്സിന് ഇതുവരെ ഐപിഎൽ കിരീടം നേടാൻ സാധിച്ചിട്ടില്ല. 2014ൽ കളിച്ച ഏക ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സും പരാജയപ്പെട്ടു.
Content Highlights: Rajat Patidar vows to achieve IPL glory for Virat Kohli