
ഐപിഎൽ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തകർത്ത് പ്ലേ ഓഫിൽ കടന്നെങ്കിലും റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിക്ക് നേരെ വിമർശനം. പഞ്ചാബ് കിങ്സ് ബാറ്റർ മുഷീർ ഖാനെ വാട്ടർബോയ് എന്ന് വിളിച്ച് പരിഹസിച്ചെന്നാണ് കോഹ്‍ലിക്ക് നേരെ ആരാധകർ വിമർശനം ഉന്നയിക്കുന്നത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് കനത്ത ബാറ്റിങ് തകർച്ചയെയാണ് നേരിട്ടത്. 60 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായതോടെ പഞ്ചാബ് കിങ്സ് ഇംപാക്ട് താരത്തെ കളത്തിലെത്തിച്ചു. പ്രഭ്സിമ്രാൻ സിങ്ങിനെ പിൻവലിച്ച് ഇന്ത്യൻ യുവതാരം മുഷീർ ഖാനെയാണ് പഞ്ചാബ് ഇംപാക്ട് താരമായി ക്രീസിലേക്കയച്ചത്. ആർസിബി സ്പിന്നർ സുയാഷ് ശർമയുടെ ബൗളിങ്ങിനെ നേരിടാനൊരുങ്ങുന്ന മുഷീറിനെതിരെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന കോഹ്‍ലി വാട്ടർ ബോയിയെ ബാറ്റിങ്ങിന് അയക്കുന്നുവോയെന്ന് ചോദിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ ചൂണ്ടികാട്ടുന്നത്.
🚨Do you agree with this lines trending??
— IndiaPulse: News & Trends (@IndiaPulseNow) May 30, 2025
'Virat Kohli Insulting Indian player saying "sending Water bottle player to play" worst behaviour what a cheap cricketer shameless creature.'#RCBvsPBKS #ViratKohli | Trophy | Finals | RCB RCB | Congratulations RCB| INTO THE FINALS pic.twitter.com/eWIskGoBew
മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാനും മുഷീറിന് കഴിഞ്ഞില്ല. മൂന്ന് പന്ത് മാത്രം നേരിട്ട മുഷീർ റൺസൊന്നും എടുക്കാതെ പുറത്തായി. സുയാഷ് ശർമയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് മുഷീർ പുറത്തായത്. 2024ലെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ രണ്ടാമനാണ് മുഷീർ. ഏഴ് മത്സരങ്ങളിൽ നിന്നായി യുവതാരം 360 റൺസ് അടിച്ചുകൂട്ടി. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരന്‍ കൂടിയാണ് മുഷീർ.
Content Highlights: Virat Kohli Accused Of Insulting PBKS Star Musheer KHan