പന്ത് ദിഗ്‌വേഷിന്റെ അപ്പീൽ പിൻവലിച്ചിരുന്നില്ലെങ്കിലും ജിതേഷ് നോട്ടൗട്ടാകുമായിരുന്നു; കാരണമിത്

മായങ്ക് അഗർവാൾ രാതിയുടെ ബോൾ നേടാനൊരുങ്ങവെ ബൗളിങ് എൻഡിൽ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു

dot image

ക്വാളിഫയർ വണ്ണിൽ ഇടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം അനിവാര്യമായിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സീസണിൽ ഫോമിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് സെഞ്ച്വറി നേടിയപ്പോൾ എൽ എസ് ജി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്. മിച്ചൽ മാർഷ് 37 പന്തിൽ 67 റൺസും കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയുടെ അർധ സെഞ്ച്വറിയാണ് ആർസിബിക്ക് അടിത്തറയായത്. തുടർന്ന് രജത് പാട്ടീദാറിന് പകരം ക്യാപ്റ്റൻ റോളിലെത്തിയ ജിതേഷ് ശർമ അടിച്ചുതകർത്തപ്പോൾ ആർസിബി ലക്ഷ്യത്തിലേക്ക് അടുത്തു. എന്നാൽ കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മായങ്ക് അഗർവാളുമായി വിജയത്തിലേക്ക് നീങ്ങവേ പതിനേഴാം ഓവറിൽ ദിഗ്‌വേഷ് രാതി ജിതേഷ് ശർമയെ മങ്കാദിംഗ് ചെയ്ത് പുറത്താക്കാൻ നോക്കി.

മായങ്ക് അഗർവാൾ രാതിയുടെ ബോൾ നേടാനൊരുങ്ങവെ ബൗളിങ് എൻഡിൽ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു. എന്നാൽ രാതിയുടെ ഔട്ടിനായുള്ള അപ്പീൽ പിൻവലിച്ച് ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് സ്‌പോർട് മാൻ സ്പിരിറ്റ് നിലനിർത്തി.


എന്നാൽ അതിന് മുമ്പേ പക്ഷെ സ്‌ക്രീനിൽ നോട്ട് ഔട്ട് തെളിഞ്ഞിരുന്നു. രാതി ബെയ്ൽസ് തെറിപ്പിക്കുമ്പോൾ ജിതേഷ് ക്രീസിന് പുറത്തായിരുന്നെങ്കിലും ബൗളർ തന്റെ ആക്ഷൻ പൂർത്തിയാക്കിയിരുന്നതുകൊണ്ടാണ് തേർഡ് അംപയർ നോട്ട് ഔട്ട് വിളിച്ചത്. ഐസിസിയുടെ ഭേദഗതി വരുത്തിയ പുതിയ നിയമം അനുസരിച്ച് ഒരു ബൗളർക്ക് തന്റെ ബോളിംഗ് ആക്ഷൻ പൂർത്തിയാക്കിയ ശേഷം ക്രീസ് കടന്ന നോൺ-സ്ട്രൈക്കറെ റൺ ഔട്ടാക്കാൻ സാധ്യമല്ല.

ഏതായാലും ഈ രണ്ട് സന്ദർഭങ്ങളെയും അതിജീവിച്ച ജിതേഷ് ശർമ അവസാന ഓവറിലും അടിച്ചുതകർത്തപ്പോൾ ആർസിബി എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 33 പന്തിൽ ആറ്സിക്‌സറും എട്ട് ഫോറുകളും അടക്കം 85 റൺസാണ് ജിതേഷ് നേടിയത്.

Content Highlights: Why Jitesh Sharma was adjudged not out

dot image
To advertise here,contact us
dot image