'പാകിസ്താന് ഇന്ത്യയോട് കളിക്കാൻ പേടി'; ബഹിഷ്കരണ വിവാദത്തിൽ പ്രതികരണവുമായി മുൻ പാക് താരം

ഫെബ്രുവരി 15 നാണ് ഇരുവരും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം.

'പാകിസ്താന് ഇന്ത്യയോട് കളിക്കാൻ പേടി'; ബഹിഷ്കരണ വിവാദത്തിൽ പ്രതികരണവുമായി മുൻ പാക് താരം
dot image

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്സിതാന്റെ തീരുമാനത്തെ മുന്‍ പാക് താരം ഡാനിഷ് കനേരിയ. സര്‍ക്കാരിന്റെ തീരുമാനം പാകിസ്താൻ ക്രിക്കറ്റിന് തന്നെയാകും കൂടുതല്‍ ദോഷം ചെയ്യുകയെന്ന് കനേരിയ പറഞ്ഞു.

ഇന്ത്യയെ നേരിടാന്‍ പാകിസ്താന് ഭയമാണെന്ന തെറ്റായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയോട് കളിക്കാൻ ഇന്നത്തെ പാക് ടീമിന് ഭയമാണോ എന്ന് തോന്നുന്നു, സമീപ കാലത്തൊന്നും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞില്ല എന്നിരിക്കെ പിന്മാറ്റം തെറ്റായ സന്ദേശം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം പരിഗണിച്ച് ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ബഹിഷ്‌കരണത്തില്‍ യുക്തിയില്ലെന്നാണ് കനേരിയയുടെ നിലപാട്.

'ഗ്രൂപ്പ് ഘട്ടത്തില്‍ ബഹിഷ്‌കരിക്കാം. എന്നാല്‍ നാളെ സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍, അന്നും കളിക്കില്ലെന്ന് പറഞ്ഞ് കിരീടം ഇന്ത്യയ്ക്ക് വിട്ടുനല്‍കുമോ? മൈതാനത്തിറങ്ങി പോരാടി വിജയിക്കുകയാണ് വേണ്ടത്. അതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.'അദ്ദേഹം പറഞ്ഞു.

ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനോട് പിസിബി (പിസിബി) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വലിയ അച്ചടക്ക മുന്നറിയിപ്പുകളാണ് ഐ സി സി നൽകിയിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ തുടങ്ങുന്ന ലോകകപ്പിൽ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്‌താനും ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15 നാണ് ഇരുവരും തമ്മിലുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം.

Content Highlights- ‘Pakistan is afraid of…’: Former Pak cricketer’s shocking statement

dot image
To advertise here,contact us
dot image