
ബംഗ്ലദേശിനെതിരായ പാകിസ്താന്റെ ഇന്ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിൽ നിന്ന് ‘ഡിആർഎസ് സംവിധാനം’ ഒഴിവാക്കി. ഡിആര്‍എസ് ടെക്നോളജിക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവ് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തെ പി എസ് എല്ലിൽ നിന്നും ഡി ആർ എസ് സംവിധാനം ഒഴിവാക്കിയിരുന്നു.
അതേ സമയം ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായത്. പി എസ് എല്ലിന് വലിയ തിരിച്ചടികൾ ഉണ്ടായതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ പരമ്പരയിലും തിരിച്ചടികൾ നേരിട്ടു. പാകിസ്താനിൽ നടക്കുന്ന പരമ്പരയ്ക്ക് പല പ്രധാന ബംഗ്ലാദേശ് താരങ്ങളും വരാൻ തയ്യാറായിട്ടില്ല. സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങൾ പൂർത്തിയാക്കുകയെന്ന വെല്ലുവിളിയാണ് പാക്ക് ക്രിക്കറ്റ് ബോർഡിനു മുന്നിലുള്ളത്.
Content Highlights: Pakistan Cricket Hits New Financial Low! PCB Unable To Fund DRS For Home Series Against Bangladesh