
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്‌സ് പോയിന്റ് ടേബിളിൽ ഒന്നാമത്. മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 184 റൺസ് പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. പഞ്ചാബിനായി പ്രിയാൻഷ് ആര്യയും ജോഷ് ഇൻഗ്ലിസും അർധ സെഞ്ച്വറി നേടി. പ്രിയാൻഷ് 35 പന്തിൽ 62 റൺസ് നേടിയപ്പോൾ ഇൻഗ്ലിസ് 42 പന്തിൽ 73 റൺസ് നേടി.
ജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. പഞ്ചാബിന് 19 പോയിന്റും മുംബൈയ്ക്ക് 16 പോയിന്റുമാണ് ഉള്ളത്.
നേരത്തെ ടോസ് നഷ്ടമായി മുംബൈ ബാറ്റ് ചെയ്യുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 39 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 57 റൺസ് നേടി. റിയാന്‍ റിക്കിള്‍ടൺ 27 റൺസും രോഹിത് ശർമ 24 റൺസും ഹാർദിക് പാണ്ഡ്യ 26 റൺസും നമൻ ധിർ 20 റൺസും നേടി.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസൻ, വൈശാഖ് വിജയ് കുമാർ , അർഷ്ദീപ് സിംഗ്, എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മുംബൈയ്ക്ക് വേണ്ടി സാന്റ്നർ രണ്ടും ബുംമ്ര ഒന്നും വീതം വിക്കറ്റുകൾ നേടി.
Content Highlights: Punjab kings beat mumbai indians