സൂര്യകുമാർ തിളങ്ങി; പഞ്ചാബിനെതിരെ മുംബൈയ്ക്ക് ഭേദപ്പെട്ട ടോട്ടൽ

താരം 39 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 57 റൺസ് നേടി.

dot image

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസിന്റെ ടോട്ടൽ. സീസണിൽ മികച്ച ഫോമിൽ തുടരുന്ന സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഈ മത്സരത്തിലും മുംബൈയെ രക്ഷിച്ചത്. താരം 39 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 57 റൺസ് നേടി.

റിയാന്‍ റിക്കിള്‍ടൺ 27 റൺസും രോഹിത് ശർമ 24 റൺസും ഹാർദിക് പാണ്ഡ്യ 26 റൺസും നമൻ ധിർ 20 റൺസും നേടി. പഞ്ചാബിന് വേണ്ടി മാർക്കോ യാൻസൻ, വൈശാഖ് വിജയ് കുമാർ , അർഷ്ദീപ് സിംഗ്, എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ മുംബൈക്കെതിരെ ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. വിജയകുമാര്‍ വൈശാഖും കെയ്ല്‍ ജാമിസണും പഞ്ചാബിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മുംബൈ ഇന്ത്യൻസ് ഒരു മാറ്റം വരുത്തി. പേസര്‍ അശ്വിനി കുമാര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. പ്ലേ ഓഫ് ഉറപ്പിച്ച രണ്ട് ടീമുകളും ആദ്യ രണ്ടിൽ ഇടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങിയത്.

Content Highlights: Suryakumar shines; Mumbai posts a solid total against Punjab

dot image
To advertise here,contact us
dot image