'ടി20 ലോകകപ്പാണ് എന്റെ മനസിൽ, ഇന്ത്യൻ ടീമിൽ തിരികെയെത്തണം': കെ എൽ രാഹുൽ

'ടീമിന്റെ ക്യാപ്റ്റനോടോ സെലക്ടർമാരോടോ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല'

dot image

അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കെ എൽ രാഹുൽ. 'തീർച്ചയായും എനിക്ക് ടി20 ടീമിൽ തിരിച്ചെത്തണം. ടി20 ലോകകപ്പ് എന്റെ മനസ്സിലുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ എങ്ങനെ കളിക്കുന്നു എന്ന് ആസ്വദിക്കാൻ ശ്രമിക്കുകയാണ്,' രാഹുൽ സ്കൈ സ്പോർട്സിനോട് പ്രതികരിച്ചു.

'എന്റെ കരിയർ പരിശോധിച്ചാൽ, എനിക്ക് മറ്റ് വഴികൾ ഇല്ലായിരുന്നു. ടീമിന്റെ ക്യാപ്റ്റനോടോ സെലക്ടർമാരോടോ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ടീമിൽ ഉണ്ടാകണമെന്നത് മാത്രമായിരുന്നു എന്റെ ആവശ്യം. എന്റെ മുന്നിലുള്ള ഏത് വെല്ലുവിളിയെയും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എന്റെ സ്വന്തം ഇഷ്ടങ്ങളേക്കാൾ ടീമിന്റെ താൽപ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി,' കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

'ടീമിൽ ഒരു റോൾ തരുമ്പോൾ, പരിശീലകരും ക്യാപ്റ്റനും സെലക്ടർമാരും എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തുറന്നുപറയും. ഒരുപക്ഷേ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ബാറ്റ് ചെയ്യുക, അല്ലെങ്കിൽ ഓപണിങ് ബാറ്ററാകുക തുടങ്ങിയ കാര്യങ്ങൾ എന്നോട് പറയാറുണ്ട്. ഞാൻ അതിനനുസരിച്ച് കളിക്കാൻ ശ്രമിക്കും.' രാഹുൽ വ്യക്തമാക്കി.

Content Highlights: KL Rahul Eyes Return To T20I Squad

dot image
To advertise here,contact us
dot image