'മൂന്ന്-നാല് മാസം കഠിനാധ്വാനം ചെയ്തു, നന്നായി കളിക്കും വരെ ആത്മവിശ്വാസം കുറവായിരുന്നു': സമീർ റിസ്‍വി

'നാല്, അഞ്ച് പന്തുകൾകൊണ്ട് പിച്ച് ബാറ്റിങ്ങിന് അനുകൂലമെന്ന് മനസിലായി. പിന്നെ ഞാൻ എന്റേതായ ഷോട്ടുകൾ കളിക്കാൻ തുടങ്ങി'

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം സമീർ റിസ്‍വി. 'മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. കഴിഞ്ഞ മൂന്ന് നാല് മാസമായി ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തും വരെ ആത്മവിശ്വാസകുറവുണ്ടായിരുന്നു. എന്തായാലും ഈ ഇന്നിങ്സിന് പിന്നാലെ എനിക്ക് ആത്മവിശ്വാസം ലഭിച്ചു,' സമീർ റിസ്‍വി മത്സരശേഷം പ്രതികരിച്ചു.

'പഞ്ചാബ് കിങ്സിനെതിരെ ഞാൻ ബാറ്റിങ്ങിനെത്തിയപ്പോൾ ഡൽഹിക്ക് വിജയിക്കാൻ 120ൽ അധികം റൺസ് വേണമായിരുന്നു. നാല്, അഞ്ച് പന്തുകൾകൊണ്ട് പിച്ച് ബാറ്റിങ്ങിന് അനുകൂലമെന്ന് മനസിലായി. പിന്നെ ഞാൻ എന്റേതായ ഷോട്ടുകൾ കളിക്കാൻ തുടങ്ങി,' റിസ്‍വി വ്യക്തമാക്കി.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. 53 റൺസെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്കോറർ. മാർകസ് സ്റ്റോയിനിസ് 46 പന്തിൽ പുറത്താകാതെ 44 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: Delhi Capitals Star Sameer Rizvi's Candid Admission After Match-Winning Knock

dot image
To advertise here,contact us
dot image