ഒന്നാം സ്ഥാനമിട്ട് ആർസിബി; ആശ്വാസ ജയം തേടി സൺ റൈസേഴ്സ്

നായകന്‍ രജത് പാട്ടീദാര്‍ പരിക്കുമാറി തിരിച്ചെത്തുന്നുവെന്നത് ആര്‍സിബിക്ക് ഗുണം ചെയ്യും

dot image

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ലഖ്‌നൗവിൽ രാത്രി ഏഴര മുതലാണ് മത്സരം. ബെംഗളൂരുവിൽ മഴ ഭീഷണി ഉള്ളതിനാലാണ് ആർസിബിയുടെ ഹോം മത്സരം ഇവിടേക്ക് മാറ്റിയത്. നിലവിൽ 12 കളികളില്‍ 17 പോയിന്‍റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആർസിബി ഒന്നാംസ്ഥാനം മുന്നിൽ കണ്ടാണ് ഇന്നിറങ്ങുന്നത്. നിലവിൽ 13 മത്സരങ്ങളിൽ 18 പോയിന്റുള്ള ഗുജറാത്താണ് ഒന്നാമത്.

നായകന്‍ രജത് പാട്ടീദാര്‍ പരിക്കുമാറി തിരിച്ചെത്തുന്നുവെന്നത് ആര്‍സിബിക്ക് ഗുണം ചെയ്യും. ജോഷ് ഹേസല്‍വുഡ് കളിക്കില്ല എന്നത് തിരിച്ചടിയാകും. സീസണിൽ വിക്കറ്റ് വേട്ടക്കാരിൽ മുൻനിരയിൽ ഹേസല്‍വുഡ് ഉണ്ടായിരുന്നു.

അതേസമയം ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുള്ള ഹൈദരാബാദ് എട്ടാംസ്ഥാനത്താണ്. രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. എന്നാൽ ഐപിഎൽ ചരിത്രത്തിൽ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ആര്‍സിബി 11 കളികളില്‍ ജയിച്ചപ്പോള്‍ ഹൈദരാബാദ് 13 മത്സരങ്ങളില്‍ ജയിച്ചു. എന്നാല്‍ അവസാനം കളിച്ച അഞ്ച് കളികളില്‍ ആര്‍സിബിക്ക് 3-2ന്‍റെ മുൻതൂക്കമുണ്ട്.

ആര്‍സിബി സാധ്യതാ ഇലവന്‍: വിരാട് കോലി, ഫിൽ സാൾട്ട്, ജേക്കബ് ബെഥേൽ, രജത് പതിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, റാസിഖ് സലാം, യാഷ് ദയാൽ, സുയാഷ് ശർമ്മ.

ഹൈദരാബാദ് സാധ്യതാ ഇലവന്‍: അഥർവ ടൈഡെ, അഭിഷേക് ശർമ, ഇഷാൻ കിഷൻ , ഹെൻറിച്ച് ക്ലാസൻ, കാമിന്ദു മെൻഡിസ്, അനികേത് വർമ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, ഹർഷ് ദുബെ, സീഷൻ അൻസാരി, ഇഷാൻ മലിംഗ.

Content Highlights: royal challengers bangalore vs sunrisers hyderabad

dot image
To advertise here,contact us
dot image