
ആൻഡേഴ്‌സൺ- ടെണ്ടുൽക്കർ ട്രോഫിയിൽ അവസാന മത്സരത്തിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയതിൽ ചുക്കാൻ പിടിച്ചത് മുഹമ്മദ് സിറാജായിരുന്നു. പരമ്പരയുടെ തന്നെ അവസാന ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുമായി സിറാജ് കളിയിലെ താരമായി, അവസാന ദിനം മൂന്ന് വിക്കറ്റുകളായി സിറാജ് കൊയ്തത്.
സിറാജിന്റെ അഞ്ച് വിക്കറ്റിന് ശേഷം ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഡെയ്ൽ സ്റ്റെയ്‌നിന്റെ ട്വീറ്റാണ് വൈറലാവുന്നത്. അഞ്ചാം ടെസ്റ്റിൽ സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കുമെന്ന് സ്റ്റെയ്ംൻ എക്‌സിൽ കുറിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് ഒരു ദിനം മുമ്പായിരുന്നു സ്റ്റെയ്‌നിന്റെ ട്വീറ്റ്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റ് നേടിയപ്പോൾ രണ്ടാം ഇന്നിങ്‌സിൽ അഞ്ചെണ്ണമാണ് സിറാജ് എറിഞ്ഞിട്ടത്.
You asked. I delivered.
— Mohammed Siraj (@mdsirajofficial) August 4, 2025
Really appreciate coming from you ❤️ https://t.co/aUcPV0lUPy
മത്സരത്തിന് ശേഷം സ്‌റ്റെയ്‌ന് സിറാജ് മറുപടിയും നൽകിയിരുന്നു. 'നിങ്ങൾ ആവശ്യപ്പെട്ടു, ഞാൻ അത് നൽകി, നിങ്ങളുടെ കയ്യിൽ നിന്നും ഇത് ലഭിക്കുന്നത് വലിയ കാര്യമാണ്' സിറാജ് കുറിച്ചു.
ഈ പരമ്പരയിൽ അഞ്ച ടെസ്റ്റിലും കളിച്ച ഏക പേസ് ബൗളർ സിറാജാണ്. അഞ്ച് മത്സരത്തിൽ നിന്നും 185.3 ഓവർ എറിഞ്ഞ സിറാജ് 23 വിക്കറ്റുകൾ നേടി. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയതും അദ്ദേഹമാണ്.
Content Highlights- Dale Steyn's prediction on Siraj goes viral after 5 wickets