തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായി; പിന്നാലെ 'എട്ടിന്റെ പണി' വാങ്ങി ഡല്‍ഹി പേസര്‍ മുകേഷ് കുമാര്‍

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ മുകേഷിന് സാധിച്ചിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പേസര്‍ മുകേഷ് കുമാറിന് കനത്ത തിരിച്ചടി. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മുകേഷിനെതിരെ ബിസിസിഐ നടപടി എടുത്തിരിക്കുകയാണ്. മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് മുകേഷിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ബിസിസിഐ വിധിച്ചിരിക്കുന്നത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമുള്ള ലെവല്‍ 1 കുറ്റം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഉപകരണങ്ങളും ഗ്രൗണ്ട് സൗകര്യങ്ങളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഒരു താരം ലെവല്‍ 1 കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്നാണ് ഐപിഎല്ലിലെ നിയമം.

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ മുകേഷിന് സാധിച്ചിരുന്നു. നാല് ഓവര്‍

പന്തെറിഞ്ഞ മുകേഷ് 48 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. മുകേഷ് എറിഞ്ഞ 19-ാം ഓവറില്‍ മാത്രം സൂര്യകുമാര്‍ യാദവും നമാന്‍ ധിറും ചേര്‍ന്ന് 27 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ 180 എന്ന മികച്ച സ്‌കോറിലേക്ക് മുംബൈ ഉയരുകയും ചെയ്തു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ് 59 റണ്‍സ് പരാജയം വഴങ്ങിയപ്പോള്‍ മുകേഷിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlights: Mukesh Kumar has been fined ten per cent of his match fees for breaching the Code of Conduct during the MI-DC encounter at the Wankhede

dot image
To advertise here,contact us
dot image