പ്ലേ ഓഫ് ബെർത്തിനുള്ള ജീവന്മരണ പോരാട്ടത്തിനിടെ ഡൽഹിക്ക് തിരിച്ചടി; സ്റ്റാർക്ക് തിരിച്ചുവരില്ല

ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ഡൽഹി അടുത്ത മത്സരം കളിക്കുന്നത്

dot image

ഐപിഎൽ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ഡൽഹി ക്യാപിറ്റൽസിൻറെ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് തിരിച്ചുവരില്ല. ഇക്കാര്യം സ്റ്റാർക്ക് ഡൽഹി മാനേജ്‌മെന്റുമായി സംസാരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ സ്റ്റാർക് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിൽ നിന്നും പഞ്ചാബ്-ഡൽഹി മത്സരത്തിനിടെ ഉണ്ടായ ഭീകരാന്തരീക്ഷ അനുഭവം താരം തുറന്നുപറയുകയും ചെയ്തിരുന്നു. ഈ സീസണിൽ താരം 10 റൺസ് ഇക്കണോമിയിൽ 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

അതേ സമയം ഫാഫ് ഡു പ്ലെസിസ്, ട്രിസ്റ്റിയൻ സ്റ്റബ്‌സ്, മെന്റർ കെവിൻ പീറ്റേഴ്‌സൺ എന്നിവർ ഉടനെയെത്തുമെന്നും ഡൽഹി അറിയിച്ചു. ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് പറഞ്ഞ ഫ്രേസർ-മക്ഗുർക്കിന് പകരക്കാരനായി ഡൽഹി ക്യാപിറ്റൽസ് ഇതിനകം മുസ്തഫിസുർ റഹ്മാനെ ഒപ്പുവച്ചിട്ടുണ്ട്.


മെയ് 18 ന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ഡൽഹി അടുത്ത മത്സരം കളിക്കുന്നത്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ഡൽഹിക്ക് ഇനിയുള്ള മൂന്ന് പ്ലേ ഓഫ് കടക്കാൻ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കൽ അനിവാര്യമാണ്.

Content Highlights: Huge blow to Delhi Capitals as Mitchell Starc will not return for IPL 2025

 

dot image
To advertise here,contact us
dot image