

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനൊപ്പം അരങ്ങേറുന്നു. ഇന്ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സച്ചിൻ സൺറൈസേഴ്സ് ടീമിനൊപ്പം കളിക്കുക. മോശം ഫോമിലുള്ള നിതീഷ് കുമാർ റെഡ്ഡിയുടെ പകരക്കാരനായാണ് സച്ചിൻ സൺറൈസേഴ്സ് നിരയിൽ ഇടംപിടിച്ചിരിക്കുന്നത്. നാല് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് 36കാരനായ സച്ചിൻ ബേബി ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കുന്നത്.
2021ലാണ് സച്ചിൻ ഒടുവിൽ ഐപിഎൽ കളിച്ചത്. അന്ന് റോയൽ ചലഞ്ചേഴ്സ് താരമായിരുന്നു സച്ചിൻ. എന്നാൽ 2021ൽ ഒരു മത്സരം മാത്രം കളിച്ച സച്ചിന് ഏഴ് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മുമ്പ് രാജസ്ഥാൻ റോയൽസിനൊപ്പവും സച്ചിൻ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റനാണ് സച്ചിൻ ബേബി.
സൺറൈസേഴ്സ് ടീം: അഭിഷേക് ശർമ, ഇഷാൻ കിഷൻ, സച്ചിൻ ബേബി, ഹെൻറിച്ച് ക്ലാസൻ, അനികെത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷാൻ അൻസാരി, ഇഷാൻ മലിംഗ.
ഇംപാക്ട് താരങ്ങൾ: ട്രാവിസ് ഹെഡ്, ഹർഷ് ദുബെ, വിയാൻ മൾഡർ, രാഹുൽ ചഹർ, മുഹമ്മദ് ഷമി.
ഡൽഹി ക്യാപിറ്റൽസ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറൽ, കരുൺ നായർ, കെ എൽ രാഹുൽ, അക്സർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റമ്പ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി നടരാജൻ.
ഇംപാക്ട് താരങ്ങൾ: അഷുതോഷ് ശർമ, ജെയ്ക് ഫ്രെയ്സർ മക്ഗർഗ്, സമീർ റിസ്‍വി, മുകേഷ് കുമാർ, മോഹിത് ശർമ.
Content Highlights: Sachin Baby makes SRH debut in IPL