ഒരു ക്യാച്ചല്ലേ ആ വരുന്നത്, പറന്ന് പിടിച്ചേക്കാം: തകർപ്പൻ ക്യാച്ചുമായി റാഷിദ് ഖാൻ

16 പന്തിൽ 20 റൺസുമായി ട്രാവിസ് ഹെഡ് മടങ്ങുകയും ചെയ്തു.

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ ക്യാച്ചുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം റാഷിദ് ഖാൻ. സൺറൈസേഴ്സ് താരം ട്രാവിസ് ഹെഡിന്റെ ക്യാച്ചാണ് റാഷിദ് പറന്നുപിടിച്ചത്. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന സൺറൈസേഴ്സ് ഇന്നിങ്സിന്റെ അഞ്ചാം ഓവറിലാണ് സംഭവം. പേസർ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ മൂന്നാം പന്തിൽ മിഡ്‍വിക്കറ്റിന് മുകളിലൂടെ സിക്സർ പറത്താനായിരുന്നു ട്രാവിസ് ഹെഡിന്റെ ശ്രമം. എന്നാൽ ഡീപ് സ്ക്വയർ ലെ​ഗിൽ നിന്ന് ഓടിയെത്തിയ റാഷിദ് പന്ത് കൈപ്പിടിയിലാക്കി. 16 പന്തിൽ 20 റൺസുമായി ട്രാവിസ് ഹെഡ് മടങ്ങുകയും ചെയ്തു.

മത്സരത്തിൽ ആ​ദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. ഓപണർമാരായ ശുഭ്മൻ ​ഗില്ലും സായി സുദർശനും മികച്ച തുടക്കമാണ് ​ഗുജറാത്തിന് നൽകിയത്. 23 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ സായി 48 റൺസെടുത്തു. 38 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം ​ഗിൽ 76 റൺസ് നേടി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ ​ഗുജറാത്ത് ടൈറ്റൻസ് 87 റൺസ് പിറന്നു.

മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ലറും മികച്ച പ്രകടനമാണ് ​ഗുജറാത്തിനായി പുറത്തെടുത്തത്. 37 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം ജോസ് ബട്ലർ 64 റൺസെടുത്തു. 16 പന്തിൽ ഒരു സിക്സർ സഹിതം വാഷിങ്ടൺ സുന്ദർ 21 റൺസാണ് സംഭാവന ചെയ്തത്. സൺറൈസേഴ്സിനായി ജയ്ദേവ് ഉനത്കട്ട് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ 13 ഓവർ പിന്നിടുമ്പോൾ സൺറൈസേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറി പിന്നിട്ട് അഭിഷേക് ശർമ ക്രീസിലുള്ളതാണ് സൺറൈസേഴ്സിന്റെ പ്രതീക്ഷ.

Content Highlights: Rashid Khan takes stunning running catch to remove Travis Head

dot image
To advertise here,contact us
dot image