സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു

മലപ്പുറം ജില്ല രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലും പ്രതിനിധിയായിരുന്നു ജോര്‍ജ് കെ ആന്റണി.

സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു
dot image

നിലമ്പൂര്‍: സിപിഐഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജോര്‍ജ് കെ ആന്റണി അന്തരിച്ചു. 75 വയസായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താണി സ്വദേശിയായ ഇദ്ദേഹം നിലവില്‍ നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

സിപിഐഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം, കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വവൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാംഗമായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മരണം.

1950 ഏപ്രില്‍ 11ന് തൊടുപുഴയിലായിരുന്നു ജനനം. 1957ല്‍ കുടുംബത്തോടൊപ്പം നിലമ്പൂരിലേക്ക് കുടിയേറി. 1972ല്‍ കെഎസ്ഇബിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. 1977ലാണ് സിപിഐഎം അംഗമായത്.

മലപ്പുറം ജില്ല രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലും പ്രതിനിധിയായിരുന്നു ജോര്‍ജ് കെ ആന്റണി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പ്രായം കൂടിയ പ്രതിനിധിയായിരുന്നു. ഈ സമ്മേളനത്തിലാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്.

കില, സിഡ്‌കോ എന്നിവയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ക്ലാരാമ്മ( റിട്ട. അധ്യാപിക), മക്കള്‍: ടോണി( ബാംഗ്ലൂര്‍), ഹണി(ബാംഗ്ലൂര്‍). മരുമക്കള്‍: സ്‌റ്റെഫി(ബാംഗ്ലൂര്‍), സെബിന്‍(മൈസൂര്‍).

Content Highlights: CPIM Malappuram Former District Secretariat Member George K Antony Passes Away

dot image
To advertise here,contact us
dot image