ഖമനയിയുടെ വസതിക്ക് നേര്‍ക്ക് ആക്രമണം,ഖമനയിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,ദൃശ്യങ്ങൾ പുറത്ത്

ഖമനയി തെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു

ഖമനയിയുടെ വസതിക്ക് നേര്‍ക്ക് ആക്രമണം,ഖമനയിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,ദൃശ്യങ്ങൾ പുറത്ത്
dot image

ടെൽ അവീവ്: യുഎസ്- ഇസ്രയേലും സംയുക്തമായി ഇറാന് നേരെ നടത്തുന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ടെൽ അവീവിലുള്ള ഔദ്യോഗിക വസതി പൂർണമായും തകർന്നതായി റിപ്പോർട്ട്. ആക്രമണം ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ടില്‍ പറയുന്നു. ഖമനയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഖമനയി ടെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണങ്ങളുടെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ പ്രസിഡൻ്റിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലയെന്നും ഇറാനിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് തൊട്ടു പിന്നാലെ ടെലഗ്രാം പോസ്റ്റിലാണ് ഐആർഎൻഎ ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെയാണ് ഇറാനും ഇസ്രയേലും പരസ്പരം മിസൈലുകൾ വർഷിച്ചത്. ഇതിന് പിന്നാലെ ഇസ്രയേൽ, യുഎസിന്റെ സഹായത്തോടെ ഇറാനെതിരെ ആക്രമണം നടത്തിയത്.

അതേസമയം ഇറാൻ-ഇസ്രായേൽ ആക്രമണത്തിൽ ജാഗ്രതാ നിര്‍ദേശവുമായി ഇസ്രയേല്‍ രംഗത്തെത്തി. പൊതുയോഗങ്ങള്‍ നിരോധിക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ആശുപത്രികള്‍ ഭൂഗര്‍ഭ സൗകര്യങ്ങളിലേക്ക് മാറണമെന്നും ഇസ്രയേല്‍ നിര്‍ദേശിച്ചു.

Content Highlight : Attack on Khamenei's residence. A joint US–Israeli military operation reportedly carried out strikes in Tehran, with Iran’s Supreme Leader and President Masoud Pezeshkian among the alleged targets

dot image
To advertise here,contact us
dot image